പാലക്കാട്: തമിഴ്നാട് അതിര്‍ത്തി പ്രദേശമായ വാളയാറിലെ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ ഭാരമളക്കാനുളള സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം താല്‍ക്കാലികമായി ആര്.ടി.ഒ.യുടെ അധീനതയിലായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടര്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ ഉത്തരവിറക്കുമെന്ന് ജില്ലാ കലക്ടറുടെ അഭാവത്തില്‍ യോഗത്തിന്റെ അധ്യക്ഷനായ എഡിഎം എസ്.വിജയന് അറിയിച്ചു.
അതുവരെ മേഖലയില്‍ അഴിമതിരഹിതമായി പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാവും ആര്‍ടിഒയ്ക്ക് വെയ്ബ്രി്ജ് പ്രവര്‍ത്തനത്തിന്റെ താല്‍ക്കാലിക നിയന്ത്രണ ചുമതല നല്‍കുക.സുതാര്യത ഉറപ്പാക്കാന്‍ ചരക്കുകളുടെ ഭാരമളക്കുന്നതിന്റെ പകര്‍പ്പും സൂക്ഷിക്കും. ജൂലൈ 1ന് ചരക്കു സേവനനികുതി നിലവില്‍ വന്നതിനെ തുടര്‍ന്ന് വാണിജ്യ നികുതിചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും ചരക്ക് വാഹനങ്ങളുടെ ഭാരമളക്കുന്നതിനായി മാത്രം പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.
കൂടാതെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം അഴിമതി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുളള ആവശ്യവും മുന്‍നിര്‍ത്തിയാണ് യോഗം ചേര്‍ന്നത്.
ഓണക്കാലത്തോടനുബന്ധിച്ചുളള ചരക്കുനീക്കം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈയിടെ ഗതാഗതകുരുക്ക് വര്‍ധനവ് അനുഭവപ്പെടുന്നതെന്ന് ആര്‍ടിഒ യോഗത്തില്‍ അറിയിച്ചു.
മറ്റു യാത്രാവാഹനങ്ങളുടെ സാന്നിധ്യത്തിനു പുറമെ എക്സൈസ് ചെക്ക്പോസ്റ്റിലെ പരിശോധനയും ഗതാഗത കുരുക്കിന് ആക്കംകൂട്ടുന്നുണ്ട്. മൊത്തം മൂന്ന് വെയ്ബ്രിഡ്ജുകളാണ് ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്.അതില്‍ രണ്ടെണ്ണമാണ് സ്വകാര്യ ഏജന്‍സിയുടേത്. മറ്റൊന്ന് മോട്ടോര്‍ വാഹനവകുപ്പിന്റേതാണ്.കൂടുതലായി മൂന്നെണ്ണത്തിന്റെ കൂടി ആവശ്യം സര്‍ക്കാറിനെ അറിയിച്ചതായി ആര്‍ടിഒ യോഗത്തില്‍ അറിയിച്ചു.
ആര്‍ടിഒ എന്‍.ശരവണന് ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: