അജികുമാറിന്റെ വീട്ടിലെയും, പരിസരങ്ങളിലെയും കാറ്റിന് ഔഷധങ്ങളുടെ സുഗന്ധമാണ്. വീട്ട്മുറ്റത്തും വളപ്പിലുമായി വച്ചുപിടിപ്പിച്ചിരിക്കുന്നത് മുന്നൂറോളം ഔഷധ ഗുണമുള്ള സസ്യങ്ങളാണ്. 15 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് അമൂല്യ ഔഷധ സസ്യങ്ങളുടെ കലവറ ഒരുക്കാല്‍ പാരമ്പര്യം കൈമുതലാക്കിയ ഈ 47കാരന് കഴിഞ്ഞത്.
ചെങ്ങന്നൂര്‍ താലൂക്കിലെ തിരുവന്‍വണ്ടൂര്‍ തെക്കേടത്ത് വീട്ടില്‍ ടി.കെ അജികുമാറിന്റെ വീട്ടു മുറ്റത്തും തൊടിയിലും പൂര്‍വ്വികരുടെ പാരമ്പര്യത പകര്‍ന്നു നല്കിയ പച്ചമരുന്നുകളുടെ അമൂല്യമായ കലവറ തന്നെയുണ്ട്. വീട്ടില്‍ മറ്റു ചെടികള്‍ക്ക് സ്ഥാനമില്ല. വീട്ടുമുറ്റവും മൂന്ന് സെന്റ് സ്ഥലവും ഔഷധ സസ്യകൃഷിക്കായി ഒഴിച്ചിട്ടിരിക്കുകയാണ്.
വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഔഷധ സസ്യങ്ങള്‍ എത്തിച്ചത്. ഇതില്‍ ഏറെയും കണ്ടെത്തിയത് നാട്ടില്‍ പുറങ്ങളില്‍ നിന്നാണ്. നീലഅമരി ,വെള്ള അമരി,ഓരില ,ശിവമൂലി പച്ച, കിരിയാത്ത്, മുറിവ് കൂടി, വെള്ള എരുക്ക്, ആവണക്ക്, കൈയ്യുണ്യം, ഞൊട്ടുഞൊടിയന്, കരിംകുറിഞ്ഞി, ആടലോടകം, കര്‍പ്പൂരത്തുളസി, ചെറൂള, കച്ചോലം, കറ്റാര്‍വാഴ, അമൃത്, നിലപ്പനക്കിഴങ്ങ്, കൃഷ്ണകാന്തി, മനത്തക്കാളി, കസ്തൂരി മഞ്ഞള്‍, ചിത്തിര പാല, ചതുരമുല്ല, ലക്ഷ്മിതരു ഇങ്ങനെ നീളും പട്ടിക.
അഷ്ടാംഗഹൃദയത്തിലെ ഒട്ടുമിക്ക ഔഷധമൂല്യമുള്ള ചെടികളും അജികുമാറിന്റെ കൃഷിയിടത്തിലുണ്ട്. അജിയുടെ വീട്ടിലെ അമൂല്യമായ ഔഷധ സസ്യങ്ങളുടെ കലവറ കാണാന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി ആളുകളാണ് എത്തുന്നത്. ഓരോ സസ്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കാന്‍ അജികുമാറിനും താല്‍പ്പര്യമാണ്.
എന്നാല്‍ ഇവ മറ്റ് ഔഷധ ശാലകളിലോ, പച്ചമരുന്ന് വ്യാപാരശാലയിലോ വിപണനം ചെയ്യാന്‍ അജി തയ്യാറല്ല. കൂടുതല്‍ സസ്യങ്ങള്‍ കണ്ടെത്തി അവ നട്ടു വളര്‍ത്തി പരിപാലിക്കുകയാണ് അജിയുടെ സ്വപ്നം. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സഹായിയായി ഭാര്യ രാജേശ്വരിയും, മക്കളായ നവനീത്, അഭിജിത്ത് എന്നിവരും ഒപ്പമുണ്ട്. അജികുമാറിന്റെ മുത്തച്ഛനും, അച്ഛന് കൃഷ്ണപിള്ളയും ആയുര്‍വ്വേദ വൈദ്യന്മാരായിരുന്നു. ഈ പാരമ്പര്യം അജിയും തുടര്‍ന്നു പോരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: