ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്റുട്രോഫി ജലോത്സവം പടിവാതില്ക്കല് എത്തിയിട്ടും നഗരസഭാ പരിധിയിലുള്ള തോടുകളും കനാലുകളും ശുചിയാക്കാന്‍ നടപടിയില്ല. രോഗവാഹിനിയായി മാറിയ കനാലുകളും തോടുകളും വൃത്തിയാക്കാതെ നഗരസഭയും, സര്‍ക്കാര്‍ വകുപ്പുകളും പരസ്പരം കുറ്റപ്പെടുത്തി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്.
ഇടത്തോടുകള്‍ മാത്രമാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ളത്. ബാക്കിയുള്ള എല്ലാ കനാലുകളുടേയും, പ്രധാന തോടുകളുടേയും നിയന്ത്രണം ഇറിഗേഷന്‍, കനാല്‍ മാനേജ്മെന്റ് സൊസൈറ്റി, ടൂറിസം, ജലഗതാഗതം എന്നി വകുപ്പുകള്‍ക്കാണ്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഇടത്തോടുകള്‍ മഴക്കാലത്തിന് മുമ്പുതന്നെ ഒരു വാര്‍ഡിന് ഒരു ലക്ഷം രൂപ നല്കി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയതായി ചെയര്മാന് അവകാശപ്പെടുമ്പോഴും പലതിന്റെയും അവസ്ഥ പരിതാപകരമാണ്.
കാലങ്ങളായികനാലുകള് വൃത്തിയാക്കാത്തതുമൂലം ഇടത്തോടുകള്‍ നിറഞ്ഞു കവിയുന്നു. നഗരസഭാപരിധിയില്പ്പെട്ട കൊമേഴ്സ്യല്‍ð, വാടക്കനാല്‍ðഎന്നിവ ചീഞ്ഞു നാറുകയാണ്. കനാലുകളുടെ ഇരുകരകളും വൃത്തിയാക്കാത്തതിനാല്‍ð പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ കനാലിലേയ്ക്ക് വലിച്ചെറിയുന്നു. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നുമില്ല.
പിഡബ്ല്യൂഡി കാനകള്‍, ദേശിയപാത കാനകള്‍ എന്നിവ വൃത്തിയാക്കേണ്ടï ചുമതല അതാതു വകുപ്പുകള്‍ക്കാണ്. പലപ്പോഴും നഗരസഭയാണ് ഈ കാനകള്‍ വൃത്തിയാക്കുന്നതെന്ന് ചെയര്മാന് അവകാശപ്പെടുന്നു. കനാല്‍ð മാനേജ്മെന്റ് സൊസൈറ്റി, ഡിറ്റിപിസി തുടങ്ങിയ വകുപ്പുകള്‍ക്ക് ശുചീകരണത്തിന് ആവശ്യമായ തൊഴിലാളികള്‍ ഉണ്ടായിരുന്നിട്ടും വളരെ നിരുത്തരവാദപരമായ രീതിയിലാണ് അവര്‍ പെരുമാറുന്നതെന്നും നഗരസഭാ ചെയര്മാന് തോമസ് ജോസഫ് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: