കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയുടെ സഹോദരനും ഗായകനുമായ സമദിനെ പോലീസ് ചോദ്യം ചെയ്യുന്നു. രാവിലെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് സമദിനെ ചോദ്യം ചെയ്യുന്നത്.
കേസിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അന്വേഷണ സംഘം സമദിനെയും വിളിച്ചുവരുത്തിയത് എന്നതാണ് ശ്രദ്ധേയം. ദിലീപിന്റെ അടുത്ത് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനാണ് സമദിന്റെ മൊഴി എടുക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: