മലപ്പുറം: ജില്ലയിലെ റീസര്‍വ്വെ നടപടികള്‍ക്കായി 3 ഓഫീസുകളിലായി നിയമിച്ച 133 ജീവനക്കാരെ തിരിച്ച് വിളിച്ച് അടിയന്തിരമായി റീസര്‍വ്വെ നടപടികള്‍ ആരംഭിക്കണമെന്ന് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് ഓര്ഗനൈസേഷന് ജില്ലാ കണ്വെന്ഷന്.
റീ സര്‍വ്വെക്ക് വേണ്ടി നിയമിച്ച പകുതിയിലേറെ ജീവനക്കാരെ ഓഫീസ് മാത്രം ഇവിടെ നിലനിര്‍ത്തി കാസര്‍കോട് ജില്ലയില്‍ ജോലിക്ക് നിയമിച്ചിരിക്കുകയാണ്. ബാക്കി വരുന്ന ജീവനക്കാരെ സ്പെഷ്യല്‍ ജോലിക്കും നിയമിച്ചതോടെ ജില്ലയിലെ റീ സര്‍വ്വെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളിലെ 35 വില്ലേജുകളില്‍ ഒരു വില്ലേജില്‍ പോലും റീ സര്‍വ്വെക്ക് എടുത്തിട്ടില്ല.
പെരിന്തല്‍മണ്ണ താലൂക്കാണ് അടിയന്തിരമായി റീസര്‍വ്വെ ചെയ്യേണ്ടത്. ഇവിടെ നിലവില്‍ തുടരുന്ന സര്‍വ്വെ രീതി പ്രകാരമുള്ള റിക്കാര്‍ഡുകള്‍ അല്ല നിലനില്‍ക്കുന്നത്. അശാസ്ത്രീമായ പ്രകാരമുള്ള റിക്കാര്‍ഡുകള്‍ പരിഷ്കരിച്ച് ഡയഗണല്‍ ഓഫ്സെറ്റ് സിസ്റ്റം പ്രകാരമുള്ള റിക്കാര്‍ഡുകള്‍ വേണമെന്ന ആവശ്യം ശക്തമായി.
ജില്ലയിലെ 7 താലൂക്കില്‍ 148 വില്ലേജുകളില്‍ 54 വില്ലേജില്‍ മാത്രമാണ് റീസര്‍വ്വെ നടന്നത്. ഇതിനുവേണ്ടി 3 റീസര്‍വ്വെ ഓഫീസുകളില്‍ നിയമിച്ച 133 ജീവനക്കാരില്‍ 37 പേരെ ഇത്തരം ജോലികള്‍ നിലനില്‍ക്കെ കാസര്‍കോട് നിയമിച്ചിരിക്കുന്നത്. ബാക്കി വരുന്ന ജീവനക്കാരെ സ്പെഷ്യല്‍ ജോലിക്ക് താലൂക്കുകളില്‍ നിയമിച്ചതോടെ ഫലത്തില്‍ ജില്ലയിലെ റീസര്‍വ്വെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് കണ്വെന്ഷന് കുറ്റപ്പെടുത്തി.
യോഗത്തില്‍ ടി.പി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വെസ് ചെയര്മാന് അനില്‍കുമാര്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു. പി.അബ്ദുല്‍ ഗഫൂര്‍, ജെയ്സണ്ാ മാത്യു, ഷമീല്‍ കെ.ടി. മുഹമ്മദ് ഷറീഫ്.എം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: