ന്യൂദല്‍ഹി: ദോക്ലാ പ്രശ്നം നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. സമാധാനം മാത്രമാണ് ഇന്ത്യ ഈ മേഖലയിൽ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ പറഞ്ഞു.
എന്നാല്‍ ദോക്ലാമില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചെന്ന ചൈനയുടെ അവകാശവാദം സംബന്ധിച്ച് അദ്ദേഹം മറുപടി പറയാന്‍ കൂട്ടാക്കിയില്ല. അത്തരം വിഷയങ്ങള്‍ പരസ്യമായി പങ്കുവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യ സൈനികരുടെ എണ്ണം 400 ല്‍ നിന്ന് 40 ആയിക്കുറച്ചതായാണ് ചൈന അവകാശപ്പെട്ടത്.അതേ സമയം ദോക്ലാ വിഷയത്തില്‍ ഇന്ത്യ ഭൂട്ടാനുമായി നടത്തുന്ന കൂടിയാലോചനകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് യുദ്ധമല്ല മാര്‍ഗമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: