ലഹരിപ്പുകയില്‍ കൊച്ചി ശ്വാസംമുട്ടുന്നുണ്ടോ. വാര്‍ത്തകള്‍ അങ്ങനെയാണ്.പണ്ടും അതുണ്ടായിരുന്നു. ഇന്നു കൂടിക്കൂടി കൊച്ചി ലഹരി ഹബ്ബാകുകയാണോ. മാരകമായ വലിയ ലഹരിക്കമ്പോളമായി കൊച്ചിമാറുകതന്നെയാണ്. ലഹരിക്കടത്തും വില്‍പ്പനയുമായി കൊച്ചി വളരുന്നു! പലപ്പോഴും അധികൃതരുടെ പിടിവീഴുകയും കോടിക്കണക്കിനു രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുമ്പോഴും അത് ലഹരിമലയുടെ ചെറിയകല്ലുകള്മാത്രമാണെന്നു പിടിക്കുന്നവരും സമ്മതിക്കുന്നു. കുട്ടികള്‍ വാഹകരായിത്തീരുന്നു.
പ്രതീക്ഷിക്കാത്ത പണം കൃത്യമായി കിട്ടുന്നതുകൊണ്ട് സ്ക്കൂള്-കോളേജ് വിദ്യാര്‍ഥികള്‍ ലഹരിവഴിയാലേക്കു വീഴുകയാണ്. ചിലര്‍ക്കാകട്ടെ പഠിക്കാന്‍ പോയിട്ടെന്തിനെന്ന ചോദ്യവും.ലഹരിമരുന്നു വില്‍ക്കുന്ന, വാങ്ങുന്ന കുട്ടികളും ലഹരിയുടെ പുകയില്‍ മറയുകയാണ്.
വഴിക്കണ്ണുമായി നോക്കിയിരിക്കണം മക്കളെ.
അവര്‍ മാതാപിതാക്കള്‍ക്കു പരിചയമില്ലാത്ത മാറ്റങ്ങളിലേക്കു പോകുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. അവരുടെ ആഡംഭരം, അഭിരുചികള്‍, ഇടപെടലിലെ മാറ്റങ്ങള്‍, സൗഹൃദം…എല്ലാം ഉപേക്ഷയില്ലാതെ മനസിലാക്കണം. ലഹരിക്കെതിരെ നിയമം കാര്ക്കശമല്ലെന്നു അധികൃതര്‍ തന്നെ പറയുന്നു. എന്തുകൊണ്ടു നിയമം കര്ക്കശമാക്കുന്നില്ല.
നിയമത്തിന്റെ പഴുതുകള്കൊണ്ട് ഇത്തരക്കാര്‍ രക്ഷപെടുന്നത് സമൂഹത്തിനു ദ്രോഹമാണ്.പലതവണ ശിക്ഷിക്കപ്പെട്ടവര്‍ തന്നെയാണ് വീണ്ടും ലഹരി വില്പ്പനയുടെപേരില് പിടിക്കപ്പെടുന്നത്. സിനിമ,ചില വിവാഹാഘോഷങ്ങള്‍, മറ്റു ഫെസ്റ്റുവലുകള്‍ എന്നിവ അടിപൊളിയാക്കാന്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍,പോലീസ്, സാമൂഹ്യവിരുദ്ധര്‍ എന്നിവരില്‍ ചിലരെങ്കിലും ലഹരി വില്‍പ്പനയുടെ പങ്കുപറ്റുന്നവരും രക്ഷിതാക്കളുമാണെന്നു പലപ്പോഴും ആരോപണമുണ്ട്. ലഹരി വില്‍പ്പനയുടെ മേല്‍ത്തട്ടിലേക്ക് അന്വേഷണം പലപ്പോഴും എത്താറില്ല.കൂടുതല്‍ ലഹരി പൂക്കുന്നതിനു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: