കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭരണസ്തംഭനം. കഴിഞ്ഞ ഏപ്രില്‍ മാസം 14 മുതല്‍ പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ തനിക്ക് മുമ്പാകെ ഹാജരാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അധിക ചുമതല വഹിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ കഴിഞ്ഞ ഉത്തരവിട്ടതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പിന്നില്‍ സര്‍വ്വകലാശാലയുടെ ഭരണം നിയന്ത്രിക്കുന്ന സിപിഎം നേതൃത്വത്തിന്റെ അജണ്ടയെന്ന് സൂചന.
1998 ലെ സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടിലെ ചാപ്റ്റര്‍ ഉള്‍പ്പെട്ട സ്റ്റാറ്റിയൂട്ട് 11(ബി) പ്രകാരം വൈസ് ചാന്‍സിലറുടെ അഭാവത്തില്‍ പ്രൊ.വൈസ് ചാന്‍സിലറാണ് വൈസ് ചാന്‍സിലറുടെ എല്ലാ ജോലികളും ചെയ്യേണ്ടത്. മാത്രമല്ല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ 2016 ഏപ്രില്‍ 3 ലെ കത്ത് എം.ഒ.ജിഎസ്/5 -1238/10 പ്രകാരം വൈസ്ചാന്‍സിലറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രൊവൈസ് ചാന്‍സിലര്‍ക്ക് അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്സിലര് അബ്ദുള്‍ഖാദര്‍ മാങ്ങാട് നിലനില്‍ക്കെത്തന്നെ പ്രോ-വൈസ് ചാന്‍സിലര്‍ പ്രഫസര്‍ അശോകന് എല്ലാ ഉത്തരവുകളും ഇറക്കാറുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം 27നാണ് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാല രജസ്ട്രാര്‍ വൈസ്ചാന്‍സിലറുടെ അഭാവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ നാളിതുവരെ പിവിസി ഉത്തരവിട്ട എല്ലാ ഫയലുകളും വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ രജിസ്ട്രാര്‍ സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതലുളള ദിവസങ്ങളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചുമതലയുണ്ടെങ്കിലും സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് വൈസ്ചാന്സിലര് ബാബു സെബാസ്റ്റ്യന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെത്താറുള്ളൂ. ഫലത്തില്‍ ഏപ്രില്‍ മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസി അവധിയിലാണ്.
ഈ കാലയളവില്‍ പ്രൊ-വൈസ്ചാന്സിലര് എടുത്ത തീരുമാനങ്ങള്‍ പലതും റദ്ദാക്കപ്പെടാനുളള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലുളളതെന്നാണ് സൂചന. നിരവധി കോളേജുകളുടേയും കോഴ്സുകളുടേയും അംഗീകാരം ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നാണ് സൂചന. സിപിഎമ്മിന്റെ ഇംഗിതത്തിന് എതിരായ തീരുമാനങ്ങള്‍ റദ്ദാക്കുന്നതിനുളള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.
നാളെ സിന്‍ഡിക്കേറ്റ് യോഗം നടക്കാനിരിക്കുകയാണ്. പുതിയ വിസിയെ നിയമിക്കാനുളള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. വിസിയെ തെരഞ്ഞെടുക്കാനുളള സര്‍ച്ചിംഗ് കമ്മിറ്റിയില്‍ സിപിഎം നേതാവ് എം.പ്രകാശനെ മാറ്റി മറ്റൊരാളെ നിയമിക്കാനും വരുന്ന 20നകം പുതിയ വിസിയെ കണ്ടെത്താനും സിന്‍ഡിക്കേറ്റില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സിപിഎം സഹയാത്രികനായ തലശ്ശേരി പാലയാട് കാമ്പസിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ടിമെന്റ് തലവനായ അധ്യാപകനെ വിസിയായി നിയമിക്കാന്‍ പാര്‍ട്ടിക്കുളളില്‍ തീരുമാനമായതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: