കോട്ടയം: അവകാശ സമരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കെഎസ്ആര്‍ടിസി യില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുകയാണെന്ന് കെഎസ്ടി ഡ്രൈവേഴ്സ് യൂണിയന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി തോമസും, ജനറല്‍ സെക്രട്ടറി ആര്.അയ്യപ്പനും ആരോപിച്ചു.
വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്ന നയമാണ് അടുത്തകാലത്ത് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സ്വീകരിച്ചുവരുന്നത്. ദുരഭിമാനം വെടിഞ്ഞ് അശാസ്ത്രീയപരമായ പരിഷ്കാരങ്ങള്‍ പിന്‍വലിക്കുവാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: