കണ്ണൂര്‍: ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തന രീതി, വിവിധ ലോക രാഷ്ട്രങ്ങളുടെ വിദേശനയം തുടങ്ങിയവ സംബന്ധിച്ചി വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിന്, ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ച മാനദണ്ഡ പ്രകാരം വിദ്യാലയങ്ങളില്‍ നടന്നുവരുന്ന മാതൃകാ ഐക്യരാഷ്ട്ര സമ്മേളനം കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്ണൂര്‍ സിറ്റി ഹംദര്‍ദ് യൂണിവേഴ്സിറ്റിയിലാണ് പരിപാടി.
ഭക്ഷ്യ സുരക്ഷ, പ്രധാന വിഷയമായും കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ, ഉല്പാദന വര്‍ദ്ധന, ഭക്ഷ്യ സാധനങ്ങളുടെ അനാവശ്യ ഉപയോഗം തുടങ്ങിയ ഉപവിഷയങ്ങളുമാണ് ചര്‍ച്ച നടക്കുക. ദീനുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ് വിദ്യാര്‍ത്ഥികളാണ് പ്രതീകാത്മകമായി അറുപത് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യു.എന്‍.മാതൃകയില്‍ പ്രമേയം അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയം സമ്മേളനം നടക്കുന്നുണ്ട്. സെക്രട്ടറി ജനറല്‍, ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍, അസി.ഡയറക്ടര്‍, രാപ്യൂച്ചര് തുടങ്ങിയ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിക്കുന്നത് വിദ്യാര്‍ത്ഥികള്‍തന്നെയാണ്.
രാവിലെ 9 മണിക്ക് ദീനുല്‍ ഇസ്ലാം സഭ പ്രസിഡണ്ട് അഹ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ര് മിര്‍മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകു.3.30ന് നടക്കുന്ന സമാപന പരിപാടിയില്‍ സബ് കലക്ടര്‍ എസ്.ചന്ദ്രശേഖരന് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: