കുമാരനല്ലൂര്‍: ഗണേശോത്സവ സമിതിയുടെയും കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെയും വിവിധ ഹൈന്ദവസംഘടനകള്‍, വിവിധ അക്ഷയശ്രീകള്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ 24മുതല്‍ 27വരെ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു. 24ന് വൈകിട്ട് 6ന് കുമാരനല്ലൂര്‍ ദേവീക്ഷേത്ര നടപ്പന്തലില്‍ വിഗ്രഹ പ്രതിഷ്ഠ, 25ന് വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വൈകിട്ട് 6ന് ഭജന, 27ന് വൈകിട്ട് 3ന് വിഗ്രഹനിമജ്ഞനഘോഷയാത്ര ദേവീക്ഷേത്ര നടപ്പന്തലില്‍ നിന്നും ആരംഭിക്കും. കടന്നക്കുടി ക്ഷേത്രം, നാഗരാജാക്ഷേത്രം, വല്യാലുംചുവട് പുതുക്കുളങ്ങര ക്ഷേത്രം, കുമാരനല്ലൂര്‍ ദേവസ്വം വക കാണിക്കമണ്ഡപം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6ന് ആറാട്ടുകടവില്‍ നിമഞ്ജനം ചെയ്യും. സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്, സി.എന്‍.ശങ്കരനമ്പൂതിരി, രേണുകാ ശശി, കെ.എസ്.ഓമനക്കുട്ടന് എന്നിവര്‍ രക്ഷാധികാരികളായും സുധീഷ് കൂരാടത്ത് കണ്‍വീനറായും 51അംഗ ആഘോഷകമ്മിറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: