ലണ്ടന്‍: ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരന് ജി ലക്ഷ്മണന് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 10000 മീറ്ററില്‍ മത്സരിക്കാന്‍ ഇന്റര്‍ നാഷണല്‍ അത്ലറ്റിക് ഫെഡറേഷന് (ഐഎഎഎഫ്) അനുമതി നല്‍കിയില്ല. പതിനായിരം മീറ്ററില്‍ മത്സരിക്കാന്‍ ലക്ഷ്മണന് എന്‍ട്രി ലഭിച്ചില്ല. ഇനി 5000 മീറ്ററില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ലക്ഷ്മണന്റെ കോച്ച് സുരേന്ദ്ര സിങ്ങ് പറഞ്ഞു.
ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 10000, 5000 മീറ്ററുകളില്‍ ലക്ഷ് മണ് സ്വര്‍ണം നേടിയിരുന്നു.
സ്വര്‍ണം നേടിയെങ്കിലും ലക്ഷ്മണന്റെ പ്രകടനം മെച്ചമായിരുന്നില്ല. അദ്ദേഹത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ പലരും ചോദ്യം ചെയ്തിരുന്നു. പതിനായിരം മീറ്ററിലെ ലക്ഷ്മണന്റെ പ്രകടനം മോശമായിരുന്നു. അതിനാല്‍ അദ്ദേഹത്തെ പതിനായിരം മീറ്ററില്‍ നിന്ന് ഐഎഎഎഫ് ഒഴിവാക്കി. 5000 മീറ്ററില്‍ മത്സരിക്കാനേ അനുമതിയുള്ളൂയെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ഭാരവാഹി അറിയിച്ചു. 5000 മീറ്ററില്‍ ലക്ഷ്മണന്റെ ഈ സീസണിലെ മികച്ച സമയം 14:02 സെക്കന്‍ഡാണ്. ലോക ചാമ്പ്യഷിപ്പിനുളള യോഗ്യതാ സമയം 13:22 സെക്കന്‍ഡാണ്. ചൈനയില്‍ 2015ലെ രാജ്യാന്തര മീറ്റില്‍ കുറിച്ച 13.36 സെക്കന്‍ഡാണ് ലക്ഷ്മണന്റെ ഏറ്റവും മികച്ച സമയം.
പതിനായിരം മീറ്ററിലെ ലക്ഷ്മണന്റെ ഈ സീസണിലെ മികച്ച സമയം 29:23 സെക്കന്‍ഡാണ്. ലോക ചാമ്പ്യഷിപ്പിനുളള യോഗ്യതാ സമയം 27:45 സെക്കന്‍ഡാണ്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മലയാളിതാരം പി.യു ചിത്ര (1500), അജയ്കുമാര്‍ (1500), സുധാ സിങ്ങ് (സ്റ്റീപ്പിള്‍ ചെയ്സ്) എന്നിവരെ പ്രകടനം മോശമാണെന്ന കാരണത്താല്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: