ചെര്‍പ്പുളശ്ശേരി: കൈക്കൂലിക്കാരനായ നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെയും ഭരണസമിതിയെയും പിരിച്ചുവിട്ട് പഞ്ചായത്തില്‍ ഇതുവരെ നടന്ന പദ്ധതി പ്രവര്‍ത്തികളെല്ലാം വിജിലന്‍സ് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നെല്ലായ പഞ്ചായത്താഫീസിലേക്ക് ബിജെപി പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് നടത്തി.
പഞ്ചായത്തിന് മുമ്പില്‍ എത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കട്ടുമുടിക്കുന്ന സിപിഎം നേതാക്കളെ അധികാരത്തില്‍ നിന്നും ആട്ടിയിറക്കി തെരുവില്‍ പൊതുജനങ്ങള്‍ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും കമ്മീഷന് കൈപ്പറ്റിയ വിഷയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല വിജിലന്‍സാണ് അന്വേഷിക്കേണ്ടത്. അല്ലാതെ സിപിഎമ്മിന്റെ അന്വേഷണത്തട്ടിപ്പൊന്നും നെല്ലയക്കാര് അംഗീകരിക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ബാബുദാസ് അധ്യക്ഷത വഹിച്ചു.
ജില്ലസെക്രട്ടറി കെ.രാജു, മണ്ഡലം പ്രസിഡണ്ട് എം.പി.സതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പി.ജയന്, വൈസ് പ്രസിഡണ്ട് കെ.കെ.മനോജ്, സെക്രട്ടറി അനീഷ്.വി, വിജീഷ്, സുമേഷ്, മണികണ്ഠന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ബാബു ദാസ്, ജനറല്‍ സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: