പാലക്കാട് : രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗമായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാന്‍ കഴിയുന്നില്ല. വ്യവസായികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കുമ്പോള് കര്‍ഷകരെ അവഗണിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി കര്‍ഷകരെ സംഘടിപ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് യോഗം വ്യക്തമാക്കി.
പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്ന് കിസാന്‍സംഘ് അഖില ഭാരതീയ കാര്യകാരി അംഗം ഗണേശ് അവശ്യപ്പെട്ടു, സംസ്ഥാന അധ്യക്ഷന്‍ എം.ശശിഭൂഷണമേനോന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഇ.നാരായണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.പങ്കജാക്ഷന്, ഭാസക്കരന്‍ പൊല്‍പ്പുള്ളി, വി.ശിവദാസ്, കേനാത്ത് കളം രവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: