മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളേജില്‍ എസ്എഫ്ഐ ഗുണ്ടായിസം. കഴിഞ്ഞദിവസം കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നല്കിയ നാമനിര്‍ദ്ദേശ പത്രിക അപാകതമൂലം തള്ളപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റീ-നോമിനേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്ച്ച എസ്എഫ്ഐ കോളേജ് പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും മറ്റ് സ്റ്റാഫിനെയും ഓഫീസില്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. എന്നാല്‍ ഇതേകാര്യം ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയും അധ്യാപകരെ തടഞ്ഞുവെച്ചു. പോലീസ് സ്ഥലത്തെത്തി നാളെ ചര്‍ച്ച ചെയ്യാമെന്ന വ്യവസ്ഥയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: