കല്‍പ്പറ്റ: ലൈഫ് മിഷന് ഗുണഭോക്തൃ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ വഴി കേരള സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനുവേണ്ടി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്ത്രാജ് നിയമത്തിന് വിരുദ്ധമാണ്. ഗ്രാമസഭകള്‍ അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റ് നിലനില്‍ക്കേ പ്രസ്തുത ലിസ്റ്റ് അസാധുവാക്കുകയും അപേക്ഷകള്‍ സ്വീകരിച്ച് ഗ്രാമസഭകളുടെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍വ്വെ നടത്തി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഈ നടപടി നിയമവിരുദ്ധമാണ്. ഇതിനെതിരെ കോടതിയേയും, തദ്ദേശസ്വയം ഭരണവകുപ്പ് ഓംബുഡ്സ്മാനെയും സമീപിക്കാനും യോഗം തീരുമാനിച്ചു. അനര്‍ഹരെയും, സ്വന്തം പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കാന്‍ നിലവിലുള്ള ഗുണഭോക്തൃ ലിസ്റ്റ് നിയമവിരുദ്ധമായി അസാധുവാക്കുകയും സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതി നടപ്പിലാക്കാനെന്ന പേരില്‍ ഗ്രാമപഞ്ചായത്തുകള്‍ വഴി ആയിരിക്കണക്കിന് അപേക്ഷകള്‍ സ്വീകരിക്കുകയും, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന വേളയില്‍ ഇതിനായി സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡങ്ങള്‍ താല്‍പ്പര്യമനുസരിച്ച് മാറ്റുകയും ചെയ്തു. പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹതപ്പെട്ട അപേക്ഷകരെ പൂര്‍ണ്ണമായി ഒഴിവാക്കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടു സമാനമായി നടപ്പിലാക്കുന്ന ഭൂരഹിതര്‍ക്കുള്ള സ്ഥലവും-വീടും പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റും അട്ടിമറിക്കപ്പെട്ടു. പഞ്ചായത്ത്രാജ് നിയമത്തിന്റെ അ:ന്തസത്തയ്ക്ക് വിരുദ്ധമായിട്ടാണ് ലിസ്റ്റ് തയ്യാറാക്കിയത്. അടിയന്തിരമായി നിലവിലുള്ള ലിസ്റ്റ് റദ്ദ്ചെയ്ത് ഗ്രാമസഭകളിലൂടെ ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി.അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എല്‍.പൗലോസ്, എന്‍.ഡി.അപ്പച്ചന്, പി.വി.ബാലചന്ദ്രന്, കെ.കെ. അബ്രാഹം, എം.എസ്.വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: