ഇസ്ളാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടും ഭീകരനുമായ ഹാഫീസ് സെയ്ദും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തന്റെ ജമാ അത് ദുവാ എന്ന ഭീകരസംഘടന മില്ലി മുസ്ളീം ലീഗ് പാക്കിസ്ഥാന് എന്ന് പേരുമാറ്റിയാണ് രാഷ്ട്രീയ പാര്‍ട്ടിയാക്കിയത്. പുതിയ പാര്‍ട്ടി പാക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സെയ്ദ് പറഞ്ഞു.
പാക്ക് സ്വാതന്ത്ര്യ ദിനത്തില്‍ ലാഹോറില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കും. നവാസ് ഷെരീഫിനെ പാക്ക് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ് ഹാഫീസ് സെയ്ദിന്റെ നീക്കം. പാക്ക് കരസേനയുമായും ഐഎസ്ഐയുമായും അടുത്ത ബന്ധുള്ളയാളാണ് ഹാഫീസ് സെയ്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: