ബോവിക്കാനം: പകുതിയില്‍ നിര്‍മ്മാണം നിലച്ച ബാവിക്കര തടയണയുടെ തൂണുകള്‍ക്ക് ഭീഷണിയുയര്‍ത്തി മണലൂറ്റ് വ്യാപകമാകുന്നു. മാഫിയ പോലീസും പൂഴി മാഫിയയും ചേര്‍ന്ന് ബാവിക്കരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ തടയണ അടിയോടെ മാന്തിമറിക്കാന് പോവുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. തടയണയുടെ പരിസരം രാത്രികാലങ്ങളില്‍ മാഫിയകളെക്കൊണ്ടും പൂഴി കടത്തു ലോറികളെക്കൊണ്ടും നിറയുകയാണെന്നും ലോഡ് കണക്കിനു പൂഴി കടത്തുകയാണെന്നും പരാതിയില്‍ പറയുന്നു. പൂഴി കടത്തിന് എസ്കോര്‍ട്ട് നില്ക്കുന്നവര് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിറുത്തി പോലീസുകാരെപ്പോലെ ഭീഷണിപ്പെടുത്തുകയും പോലീസിനെ കാണേണ്ട രീതിയില്‍ കണ്ടതിനു ശേഷമാണ് തങ്ങള്‍ ഈ ഭാഗങ്ങളിലെ പോലീസ് പണിയെറ്റെടുത്തിട്ടുള്ളതെന്നും താക്കീതു ചെയ്യുകയും ചെയ്യുന്നതായും പരാതിയുണ്ട്. മണല്‍ കടത്തു തടയാന്‍ ശ്രമിച്ച പോലീസിനെ അക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പൂഴി മാഫിയയും മാഫിയ പോലീസ് രാത്രി കാലങ്ങളില്‍ ആലൂര് പരിസരങ്ങളില്‍ ഭീതി പരത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസിനെ പോലും വിലയ്ക്കെടുത്ത് മാഫിയ സംഘങ്ങള്‍ അരങ്ങ് വാഴുകയാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: