മടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പ് വിജയം നേടാനൊരുങ്ങി ഒ.വി.ബിന്ദു. നഗരസഭയിലെ 29-ാം വാര്‍ഡായ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയിരിക്കുന്നത് വാര്‍ഡിലെ സുപരിചിത മുഖവും സൗമ്യ പ്രകൃതക്കാരിയുമായ ഒ.വി.ബിന്ദുവിനെയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ടെമ്പിള്‍ വാര്‍ഡ് എന്നറിയപ്പെടുന്ന ഈ വാര്‍ഡ് ഇത്തവണ ബസ്സ്റ്റാന്റ് മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക ഗവ.യുപി സ്കൂള്‍, ഗവ.ആശുപത്രി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ടൗണ്‍ വാര്‍ഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപി ഈ വാര്‍ഡില്‍ ഇരുമുന്നണികളെയും അമ്പരപ്പിച്ചുകൊണ്ട് വന്‍ കുതിച്ചുചാട്ടം നടത്തിയിരുന്നു.
വൃത്തിഹീനവും ഡങ്കിപ്പനി മരണംകൊണ്ട് കുപ്രസിദ്ധിയാര്ജ്ജിച്ചതുമായ വാര്‍ഡാണിത്. നഗരത്തിലെ ഏറ്റവും വൃത്തിഹീനമായ ഓടകള്‍ ഈ വാര്‍ഡിലുടെ കടന്നുപോകുന്നുണ്ട്. ഡങ്കിപ്പനി വ്യാപനവും മരണങ്ങളും ഉണ്ടായിട്ടും. നഗരസഭ അധികൃതരുടെഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഓടകളില്‍ മലിന ജലം കെട്ടിക്കിടക്കുകയാണ്.
ഇതുമൂലം നിരവധി വീടുകളിലെ കിണറുകള്‍ മലിനമാവുകയായിരുന്നു. ഓവുചാലുകള്‍ യഥാസമയം ശുചീകരിക്കുവാനും പുനര്നിര്മ്മിക്കുവാനും യാതൊരു നടപടിയും നഗരസഭയും വാര്‍ഡ് പ്രതിനിധിയും ചെയ്യാത്തതാണ് ഡങ്കിപ്പനി പടര്‍ന്നുപിടിക്കാനും മരണങ്ങളുണ്ടാകാനും കാരണം. നിരവധി വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് ഇവിടെ ഡങ്കിപ്പനി ബാധിച്ചത്.
ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിനെ പേടിച്ച് കോണ്‍ഗ്രസ് ട്രസ്റ്റിന്റെ അധീനതയിലുള്ള ആശുപത്രിപോലും ഏറെനാള്‍ അടച്ചിടേണ്ടിവന്നു. തകര്‍ന്നുകിടക്കുന്ന ഇഎസി കണ്ണൂര്‍ റോഡ് പുനര്‍നിര്‍മ്മാണം, ജലഅതോറിറ്റി-ഇല്ലംമൂല-കനാല്‍ റോഡ് നിര്‍മ്മാണം, ഇല്ലംമൂല കനാല്‍ പാലം-അംഗന്‍വാടി റോഡ് കുറ്റമറ്റതാക്കുക, ഇല്ലംമൂല കനാല്‍ പാലത്തിന് ഇരുവശവും സംരക്ഷണ ഭിത്തി സ്ഥാപിക്കുക തുടങ്ങി ഏറെനാളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങള്‍ യുഡിഎഫ് ജയിച്ചുപോരുന്ന ഈ വാര്‍ഡില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ 884 വോട്ടര്‍മാരാണ് ഉള്ളത്.
വിമാനത്താവളത്തെ വരവേല്‍ക്കുന്ന ഈ നഗരത്തില്‍ അതിനനുസൃതമായ വികസനമൊന്നും ഇടത്പക്ഷം ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയ്ക്ക് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട നഗരസഭ ഡങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ എടുത്ത നിലപാട്, എപ്പോഴും ജയിച്ചുകയറി വികസനകാര്യങ്ങളിലും ജനക്ഷേമ കാര്യങ്ങളിലും ഇടപെടാത്ത യുഡിഎഫ് നയം എന്നിവക്കെതിരെ ടൗണ്‍ വാര്‍ഡിലെ ജനം വിധിയെഴുതുമെന്നുറപ്പാണ്.
അവര്‍ തങ്ങളുടെ വികസന നായികയായി ഒ.വി.ബിന്ദുവിനെ തെരഞ്ഞെടുക്കുപമെന്നുറപ്പാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.വി.ധനലക്ഷ്മിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നന്ദിയുമാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: