ബത്തേരി: വയനാട്ടിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ സമരം നടത്തിയ ബിജെപി ജില്ലാനേതാക്കളെ ജയിലിലടച്ചു. ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. കാട്ടുപോത്തുകളുടെ ആക്രമണസംഭവങ്ങളും നിസ്സാരമല്ല. കര്‍ഷകരുടെ തന്നാണ്ട് സമ്പാദ്യം വന്യജീവികള്‍ കവരുന്നത്, അവരെ കൊടുംപട്ടിണിയിലാക്കുന്നു. വയനാട്ടില്‍ 5000ല്‍ അധികം ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗശല്യത്താല്‍ തരിശ്ശായി മാറിയത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍മാത്രം 80 ജീവനുകളാണ് വന്യജീവികള്‍ കവര്‍ന്നത്.
350 ആക്രമണസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 892 ച.കി. മി വനവിസ്തൃതിയുള്ള വയനാട്ടില്‍ 40ശതമാനവും വനഭാഗമാണ്. 2015-16ല്‍ 3182 വന്യമൃഗ ആക്രമണസംഭവങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. 2006-2007ല്‍ ഇത് കേവലം 948ഉം രണ്ടുമായിരുന്നു. ഇത് വനംവകുപ്പിന്റെ കണക്കാണ്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കുഞ്ചലന്‍ എന്ന വനവാസി വൃദ്ധന് കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ജില്ലയില്‍ 60ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്യം തീരെ ഇല്ലാതിരുന്ന പല ഭാഗത്തും ഇന്ന് കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിനുമുന്നില്‍ പതറിനില്‍ക്കുകയാണ് വനംവകുപ്പും. ഇതിനെതിരെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് പോലീസ് വലയം ഭേദിച്ച് കുടില്‍കെട്ടി പ്രതിഷേധിച്ചത്.
ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കണ് നേതാക്കളെ റിമാന്‍ഡ് ചെയ്തത്.ഇവരെ കോഴിക്കോട് ജയിലിലേക്ക് മാറ്റി.
ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിപി.ജി.ആനന്ദ്കുമാര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.മോഹനന് , ജില്ലാസെക്രട്ടറി കെ.പി.മധു, ജില്ലാസെക്രട്ടറി ഗോപാലകൃഷ്ണന്, ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ടപി.എം.അരവിന്ദന്, ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി കെ.ബി.മദന്‍ലാല്‍ ,ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി രാജീവ് പൂതാടി, യുവമോര്‍ച്ച ജില്ലാജനറല്‍സെക്രട്ടറി പ്രശാന്ത് മലവയല്‍ , എസ്ടി മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട്പി. ഗോവിന്ദന്, മീനങ്ങാടി പഞ്ചായത്ത് ജനറല്‍സെക്രട്ടറി ഗിരീഷ്കുമാര്‍, പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ടപി.എ.സന്തോഷ്, പൂതാടി പഞ്ചായത്ത്ജനറല്സെക്രട്ടറിഉണ്ണികൃഷ്ണന് തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: