നെട്ടൂര്‍: ഗുരുതര രോഗം പിടിപെട്ട് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നിരാലംബയായ ഗിരിജ സുമനസ്സുകളുടെ കനിവ് തേടുന്നു. നെട്ടൂര്‍ പാടത്തുവീട്ടില്‍ പരേതനായ സുരേഷിന്റെ (ബാബു) ഭാര്യ ഗിരിജയാണ് (52) ചികിത്സാ സഹായം തേടുന്നത്.
കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം തയ്യല്‍ ജോലി ചെയ്താണ് ഗിരിജി ജീവിച്ചത്. കൂടെക്കൂടെ പനിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വിദഗ്ധ പരിശോധനയില്‍ രോഗം ഗുരുതരമാണെന്നും മജ്ജ മാറ്റി വയ്ക്കല്‍ മാത്രമാണ് പ്രതിവിധിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടു ലക്ഷത്തോളം രൂപ ചെലവ് വരും.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏക മകനിലാണ് ഗിരിജയുടെ പ്രതീക്ഷ. മകനെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കണം എന്നു മാത്രമാണ് ഈ അമ്മയുടെ ആഗ്രഹം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താല്‍ ചികിത്സകള്‍ക്കു വലിയൊരു തുക ഇതിനകം ചെലവായി. ചികിത്സയ്ക്കായി മരട് നഗരസഭ ഒന്നാം ഡിവിഷന് കൗണ്‍സിലര്‍ ഇ.ആര്. സന്തോഷിന്റെയും ഗിരിജയുടെയും പേരില്‍ ഇന്ത്യന്‍ ബാങ്ക് മരട് ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 6546942039. ഐഎഫ്എസ്സി കോഡ്: ഐഡിഐബി000എം299. വിവരങ്ങള്‍ക്ക്: 9061975842, 9645275384.
പ്രതികരിക്കാൻ ഇവിടെ എഴുതുക: