ഒറ്റപ്പാലം: കഴിഞ്ഞ ദിവസം മുതല്‍ ഒറ്റപ്പാലം ടൗണില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കരണത്തിനെതിരെ ഓട്ടോ ഡ്രൈവര്‍മാരും, വ്യാപാരി വ്യവസായികളും പ്രതിഷേധം ശക്തമാക്കി. ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയെങ്കിലും ഇതുസംബന്ധിച്ച് ഉറപ്പു നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
വിവരമറിഞ്ഞെത്തിയ ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി ടി.ശങ്കരന് കുട്ടി ഓട്ടോഡ്രൈവേഴ്സുമായി നടത്തിയചര്‍ച്ചയില്‍ ആര് ടി ഒ പോലീ്സ്,ട്രാഫിക്, തുടങ്ങിയ അധികാരികളുമായി വിഷയം ചര്ച്ചചെയ്യുമെന്നറിയിച്ചു. ബസ്സ്റ്റാന്റിനു മുന്നില്‍ ബസ് ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് യൂട്ടേണ്‍ തിരിയാന്‍ അനുവദിക്കാത്തതാണു പ്രതിഷേധത്തിനു കാരണമായത്. ഇത് കൂടുതല്‍ പ്രതിസന്ധിക്കും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
എന്നാല്‍ വാടകയില്‍ മാറ്റം വരുത്താതെ പുതിയ പരിഷ്ക്കാരമനുസരിച്ച് ഓട്ടോഓടിക്കാന്‍ കഴിയില്ലെന്നും ഇത് യാത്രക്കാരുമായി പ്രശ്നത്തിനു കാരണമാകുന്നതായും ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നഗരസഭയുടെയും പോലീസിന്റെയും സഹായം തേടിയെങ്കിലും വ്യക്തമായ ഉറപ്പു നല്കുവാന് ആരും തയ്യാറായില്ല.പുതിയ പരിഷ്ക്കരണം കച്ചവടത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നു വ്യാപാരികളും പ്രതിഷേധത്തിലാണ്.എന്നാല്‍ ഇത് താല്‍ക്കാലിക പരിഷ്ക്കരണം മാത്രമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെന്നും ഇതില്‍ പൂര്‍ണ വിജയം നേടിയാല്‍ മാത്രമേ പ്രാബല്യത്തില്കൊണ്ടുവരുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കരണത്തോട് സമ്മിശ്രസമീപനമാണ് യാത്രക്കാര്‍ക്കുള്ളത്. ഒരു പരിധി വരെ കുരുക്കഴിയാന്‍ പരിഷ്ക്കാരം സഹായകമായെങ്കിലും അതില്‍ കൂടുതല്‍ ബുദ്ധിമുട്ട് തൊഴിലാളികളെ ബാധിച്ചെന്നുമുള്ള സമ്മിശ്ര അഭിപ്രായമാണു ജനങ്ങളിലുള്ളത്. ബസ് സ്റ്റാന്റിനു സമീപം സംസ്ഥാനപാതയോരത്ത്പ്രവര്ത്തിക്കുന്ന രണ്ട് പെട്രോള്‍പമ്പുകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്.
ബസ് സ്റ്റാന്റില്‍ നിന്നും ഏകദേശം അഞ്ഞൂറ് മീറ്റര്‍ ദൂരപരിധതിക്കുള്ളിലാണു രണ്ടു പമ്പുകളും പ്രവര്‍ത്തിക്കുന്നത്. തൃക്കടീരി,കോതകുറുശ്ശി, പനമണ്ണ ഭാഗങ്ങളില്‍ നിന്നും പെട്രോള്‍ നിറക്കാന്‍ പ്രതിദിനം ഏകദേശം ഇരുനൂറില്പരം വാഹനങ്ങളാണു പ്രധാന റോഡ് മുറിച്ച് ഈ രണ്ടുപമ്പുകളിലായി എത്തി ചേരുന്നത്. ഇതും ഗതാഗതകുരുക്കിനു കാരണമാകുന്നുണ്ട്.
എന്നാല്‍ ചെര്‍പ്പുളശ്ശേരി റോഡില്‍ ഒരുപമ്പ് തുറന്നുകൊടുത്താല്‍ മെയിന്‍ റോഡില്‍ നിന്നും ഇത്തരം വാഹനങ്ങളുടെ നിയന്ത്രണം ഉണ്ടാകുമെന്ന അഭിപ്രായമുണ്ട്. ഇതു സാധ്യമായാല്‍ നഗരത്തില്‍ രണ്ട് ഓട്ടോസ്റ്റാന്റുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും ഗതാഗതകുരുക്കിന് പ്രായോഗികമായപരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: