പത്തനംതിട്ട: ജില്ലയില്‍ കോളറ ബാധിച്ച് ഇതരസംസ്ഥാനതൊഴിലാളിമരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വയറിളക്കത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ബിശ്വജിത് ദാസ് (18)ആണ് മരിച്ചത്.കഴിഞ്ഞ 24നായിരുന്നു സംഭവം.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇയ്യാളുടെ മരണം കോളറമൂലമാണെന്ന് സ്ഥീരീകരിച്ചത്.
വള്ളിക്കോട് ഒരു വീട്ടില്‍ ആയിരുന്നു ബിശ്വജിത് ദാസ് താമസിച്ചിരുന്നത്. 23ന് രാത്രി 10ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 24ന് വെളുപ്പിന് മരിക്കുകയായിരുന്നു. നിര്‍മാണത്തൊഴിലാളിയാണ് ബിശ്വജിത്. ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മറ്റൊരാള്‍ ബംഗാളില്‍നിന്ന് കുറച്ചു ദിവസം മുമ്പ് മടങ്ങി വന്നിരുന്നു. ഇദ്ദേഹത്തിന് വയറിളക്കം പിടിപ്പെട്ടിരുന്നു. ട്രെയിനില്‍ നിന്നും വിവിധ സറ്റേഷനുകളില്‍ നിന്നും മറ്റും ഭക്ഷണസാധനങ്ങള്‍ വാങ്ങി കഴിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആ സുഹൃത്തില്‍ നിന്നാണ് ബിശ്വജിത്തിന് വയറിളക്കം പിടിപ്പെട്ടിരിക്കുക എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവം കോളറയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും പിറ്റേന്നു തന്നെ വള്ളിക്കോട്ടെത്തി വയറിളക്ക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ബിശ്വജിത് അടക്കം 14 പേരാണ് വള്ളിക്കോട്ടെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറി. ഏഴു പേര് കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു നിര്‍മാണ സ്ഥലത്താണെന്നും ഏഴു പേര് തിരികെ ബംഗാളിലേക്കു പോയതായാണ് സൂചന. ഇതരസംസ്ഥാനതൊഴിലാളികള്‍ നിയന്ത്രണങ്ങളില്ലാതെ മാറിമാറിതാമസിക്കുന്നത് ഇവരില്പ്രതിരോധപ്രവര്ത്തനങ്ങള് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇതരസംസ്ഥാനതൊഴിലാളികള്‍ മിക്കവരും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ജീവിക്കുന്നത്.ഇതുംരോഗം പകരാനും പടരാനും കാരണമാകുന്നു.
ജില്ലയില്‍ കോളറ സ്ഥിരീകരിച്ചിട്ടും ശൂചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. പലയിടത്തും ശുചീകരണപ്രവര്‍ത്തനം പേരിനുമാത്രമാണ്. മഴക്കാലംകൂടിആയതോടെ പലയിടത്തും മാലിനജലം കെട്ടിക്കിടക്കുന്നു. ഇത് ഈച്ചയും മറ്റും വളരാന്‍ ഇടയാക്കുന്നു.
കഴിഞ്ഞ ഒരാഴ്ച്ചക്കലത്തിനിടയ്ക്ക് സര്‍ക്കാര്‍ആശുപത്രികളില്‍ മാത്രം വയറിളക്കരോഗങ്ങള്ബാധിച്ച് മുന്നൂറിലേറെ ആളുകളാണ് ചികിത്സതേടിയെത്തിയത്.ജില്ലയിലെ വിവിധസ്വകാര്യആശുപത്രികളിലെ കണക്ക് ലഭ്യമല്ല.അതുകൂടികൂട്ടിയാല് ദിനംപ്രതി നൂറുകണക്കിനാളുകള്‍ രോഗബാധിതരാകുന്നതായി മനസ്സിലാക്കാം.പനിബാധിതരായും നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നു.
ഇന്നലെ പകര്‍ച്ചപനി ബാധിച്ച് 331 പേര് വിവിധ ആശുപത്രികളിലായി ചികില് തേടി. ഡങ്കിപനിയെന്ന സംശയത്തോടെ ഇന്നലെ 12 പേര് ചികില്‍സ തേടി. ഇവരില്‍ ആറു പേരില്‍ രോഗം സ്ഥീരികരിച്ചു. പത്തനംതിട്ട, മലയാലപ്പുഴ വടശേരിക്കര, റാന്നി, പെരുനാട്, പ്രമാടം, ഓമല്ലൂര്‍ എന്നിവിടങ്ങളിലാണ് ഡങ്കി സ്ഥീരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: