ആലുവ: ആലുവ പോലീസ് ക്ലബിന് മുമ്പില്‍ തുടര്‍ച്ചയായി ദൃശ്യമാധ്യമങ്ങളുടെ ഒ.ബി വാനുകള്‍ നിര്‍ത്തിയിടുന്നതിനെതിരെ നാട്ടുകാര്‍. വീതി കുറഞ്ഞ റോഡില്‍ ദിവസങ്ങളോളം വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിന് ഇടയാക്കുന്നതായി ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച പരാതി റൂറല്‍ എസ്പിയെ അറിയിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെറോം മൈക്കിളിനെ നാട്ടുകാര്‍ ചുമതലപ്പെടുത്തി. പത്തോളം ഒബി വാനുകള്‍ ഇവിടെ സ്ഥിരമായി കിടക്കുന്നതാണ് എതിര്‍പ്പിനു കാരണം. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു വാനുകള്‍ റോഡില്‍ നിന്നു മാറ്റിയിരുന്നു. വാര്ത്താശേഖരണവുമായെത്തുന്ന വാഹനങ്ങള്‍ പോലീസ് ക്ലബ് വളപ്പിലേക്ക് കയറ്റിയിടാന്‍ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാതയില്‍ മംഗലപ്പുഴ പാലം മുതല്‍ മാര്‍ത്താണ്ഡവര്‍മ പാലം വരെ മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: