തൃശൂര്‍: കോര്പ്പറേഷന് ഏകപക്ഷീയമായി പൊളിച്ചു നീക്കിയ ശക്തന് മാര്‍ക്കറ്റിലെ ചുമട്ട്തൊഴിലാളികളുടെ വിശ്രമകേന്ദ്രങ്ങള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് നേതൃത്വത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ ആഗസ്റ്റ് 8ന് പണിമുടക്കും. മേയര്‍ ഉള്‍പ്പടെയുള്ളവരെ നേരില്‍ക്കണ്ട് ട്രേഡ് യൂണിയനുകള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയും കോര്പ്പറേഷന് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് 8ന് സൂചനാപണിമുടക്കും ആഗസ്റ്റ് 23 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുവാന്‍ ബിഎംഎസ് ജില്ലാകമ്മിറ്റി ഓഫീസില്‍ കൂടിയ തൊഴിലാളികളുടെ യോഗം തീരുമാനിച്ചത്. യോഗത്തില്‍ കെ.എന്‍.വിജയന്, എം.എം.വത്സന്, കെ.സുധീഷ്, പി.എസ്.സഹദേവന്, അരുണ്‍, ജോയ്, പി.സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: