വടുവന്‍ചാല്‍: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്കായി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി വിജിലന്‍സ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന സമിതി അംഗം കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്കായി കേസുള്ള ഭൂമിയാണെന്ന കാര്യം മറച്ച്വെച്ച് ഏറ്റെടുക്കാന്‍ ഒത്താശ ചെയ്ത മുഴുവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തി ഫണ്ട് തിരിച്ച് പിടിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രവി പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. എ.എം. പ്രവീണ്‍കുമാര്‍, ആരോട രാമചന്ദ്രന്, കെ.കൃഷ്ണന്, കെ.ജെ.പ്രമോദ്, കെ. ലിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ബാലസുബ്രമണ്യന്, പി.ആര്. ചന്ദ്രമോഹന്, യു.കെ. ശശീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: