അമ്പലപ്പുഴ: റോഡു നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. പോലീസ് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. അമ്പലപ്പുഴ തിരുവല്ല റോഡു നിര്‍മാണത്തിന്റെ ഭാഗമായുള്ള ഓട നിര്‍മാണം ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
അമ്പലപ്പുഴ ജങ്ഷന് മുതല്‍ കിഴക്കോട്ടാണ് ഓട നിര്‍മാണം നടക്കുന്നത്. ഇതിനാവശ്യമായ ഉപകരണങ്ങളും കൂറ്റന്‍ വാഹനങ്ങളും കിടക്കുന്നതുമൂലം റോഡില്‍ ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്.
അമ്പലപ്പുഴ ജങ്ഷന് മുതല്‍ പടിഞ്ഞാറെ നടവരെ തിരക്കേറിയ സമയത്ത് എത്തിച്ചേരണമെങ്കില്‍ അര മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്. എന്നാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അമ്പലപ്പുഴ പോലീസ് യാതൊരു ശ്രമവും നടത്തുന്നില്ലെന്നാണ് പരാതി.
കിഴക്കോട്ട് പോകാനുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ കച്ചേരിമുക്കിന് തെക്കുഭാഗത്തെ കിഴക്കോട്ടുള്ള റോഡിലൂടെ കടത്തിവിട്ടാല്‍ ഒരു പരിധി വരെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: