മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് മൂന്ന്ചക്ര വാഹനം അനുവദിച്ച വികലാ ംഗര്‍ക്ക് ഹെല്‍മറ്റ് നല്‍കാതെ പറ്റിച്ചു. ഹെല്‍മറ്റ് ലഭിച്ചെന്ന് ഒപ്പിട്ടുവാങ്ങിയിട്ടുമുണ്ട്. സംഗതി പുലിവാലാകുമെന്ന്കണ്ട ബ്ലോക്ക്പഞ്ചായത്ത് അധികൃതരും ഐസിഡിഎസ് ഓഫീസ് അധിക്യതരും കമ്പനിക്ക് നോട്ടീസ് അയക്കാനൊരുങ്ങുന്നതായാണ് സൂചന.
2016-17 വര്‍ഷത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി മൂന്ന്ചക്ര വാഹനം എന്ന പദ്ധതിയില്‍ മാനന്തവാടി ബ്ലോക്ക് പതിനാല് ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ആ സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നപ്പോള്‍ 2017-18 വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കുകയുമായിരുന്നു. മാനന്തവാടി ഐസി ഡിഎസ് ഓഫീസറാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ മെയ് 29ന് ഒ.ആര്‍.കേളു എംഎല്‍എ തിരഞ്ഞെടുത്ത വികലാംഗര്‍ക്ക് മൂന്ന്ചക്രവാഹനം നല്‍കുകയുമുണ്ടായി. മൂന്ന്ചക്ര വാഹനം നല്‍കിയതല്ലാതെ ഹെല്‍മറ്റ് നല്‍കിയുമില്ല. പകരം ഹെല്‍മറ്റ് അടക്കം കിട്ടി ബോധിച്ചതായി ഉപഭോക്താക്കളില്‍ നിന്നും കമ്പനി അധികൃതര്‍ രേഖകള്‍ ഒപ്പിടുവിച്ച് വാങ്ങുകയും ചെയ്തു. വികലാംഗരാവട്ടെ വാഹനം കിട്ടിയല്ലോ എന്നാപിന്നെ ഹെല്‍മറ്റ് പണം മുടക്കിവാങ്ങാമെന്നും കരുതി. ഇരുചക്രവാഹനങ്ങള്‍ നല്‍കുമ്പോള്‍ ഹെല്‍മറ്റ്‌നിര്‍ബന്ധമായും നല്‍കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് വികലാംഗരെ ഇത്തരത്തില്‍ കബിളിപ്പിച്ചത്. ഇ ടെണ്ടര്‍വഴി കോഴിക്കോടു ള്ള ഒരുകമ്പനിയാണ് മുചക്രവാഹനം നല്‍കിയത്. അറുപത്തിഎട്ടായിരംരൂപക്ക് മഹീന്ദ്ര വെസ്‌റ്റോ എന്ന വാഹനമാണ് വികലാംഗര്‍ക്കായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: