പാലക്കാട്: മുളയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജീര്‍ണ്ണോദ്ധാരണ സമിതി രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിധത്തിലുള്ള നിര്‍്മ്മാണ പ്രവര്‍ത്തികളും ആരംഭിച്ചിട്ടില്ലെന്ന് പരാതി.
കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം കൗണ്ടറിന് സമീപം പിരിവ് നടത്തുന്നതുമൂലം വരുമാനം കുറയുന്നതായി പറയുന്നു. എക്സിക്യൂട്ടീവ് ഓഫീസറും നാട്ടുകാരും ഈ പിരിവിനെ എതിര്‍ത്തെങ്കിലും അവരത് നിര്‍ത്തുന്നില്ല.
മാത്രമല്ല, ഇതിനെതിരെ എക്സിക്യൂട്ടീവ് ഓഫീസര്‍ സമിതിക്ക് കത്തും നല്‍കിയിരുന്നു. എന്നാല്‍ അവരതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ല. ഓഫീസ് റൂമിനോട് ചേര്‍ന്ന് പിരിവ് നടത്തുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും തടസ്സമാകുന്നതായി പരാതിയുണ്ട്.
ഇതിനെതിരെ ദേവസ്വം അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഒരു കാരണവശാലും പിരിവ് നടത്തരുതെന്ന കമ്മീഷണറുടെ ഉത്തരവ് നിലനില്‍്ക്കെയാണ് ഈ സംഭവം.
പുതിയ കമ്മിറ്റിക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ഇപ്പോഴത്തെ എക്സി.ഓഫീസര്‍ ഇവര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നതായാണ് പറയപ്പെടുന്നത്. ക്ഷേത്രത്തില്‍ വഴിപാട് ആയി ലഭിച്ച ഓട്, പിച്ചള, വിളക്കുകളും പാത്രങ്ങളും കമ്മീഷണറുടെ അനുമതിയില്ലാതെ എക്സിഓഫീസറും സമിതിക്കാരും ചേര്‍ന്ന് വില്‍പ്പന നടത്തിയതായി മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കമ്മിറ്റി പിരിക്കുന്ന രശീതുകളില്‍ എക്സി.ഓഫീസര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന് നിയമം ഉണ്ടെങ്കിലും അതൊന്നും ഇവിടെ ബാധകമല്ല. ഇതുമൂലം കൃത്രിമരശീതി ബുക്കുകള്‍ ഉപയോഗിച്ച് പിരിവ് നടത്തുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: