ഒറ്റപ്പാലം: ഇലക്ട്രിക്കല്‍ വ്യാപാരസ്ഥാപന ഉടമയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയുടെ ആഡംബരകാര്‍,ബൈക്ക്,വില കൂടിയ വാച്ച്,എ.സി,ഫ്രിഡ്ജ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ചെറുതുരുത്തിയിലെ വസതിയില്‍ നിന്നാണ് കാറും,ബൈക്കും അടക്കമുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവകകള്‍ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് 1.33 കോടി രൂപ തട്ടിയെടുത്ത കേസില്‍ ദിയ ഹൗസില്‍ രാഗേഷി(26)നെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രമുഖ ഇലക്ട്രോണിക് കമ്പനികളുടെ ഉല്‍പ്പന്ന വിതരണ ഏജന്‍സി വാഗ്ദാനം ചെയ്ത് പലതവണകളായി പണം തട്ടിയ കേസിലാണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം ന്യൂ ബസാറിലെ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ടണര്‍ പലപ്പുറം സ്വദേശി ഇ.പി. സുനീഷിന്റെ പരാതിയിലാണ് രാഗേഷിനെ മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രമുഖ എയര്‍ കണ്ടീഷണര്‍ കമ്പനിയുടെ ഏരിയാ സെയില്‍സ് മാനേജര്‍ എന്ന നിലയിലാണ് ഒറ്റപ്പാലത്തെ സ്ഥാപനത്തില്‍ എത്തിയത്.രാഗേഷ് പരിചയപ്പെടുത്തിയ ശ്യാംആനന്ദും,രാംകുമാറും സാങ്കല്‍പ്പിക സൃഷ്ടികളാണെന്നു മൊഴി നല്‍കിയിരുന്നു.ഇത് വിശ്വാസനീയമാണോ എന്ന പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഫോണ്‍ കോളുകള്‍ പരിശോധിക്കും.സുനീഷിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.കസ്റ്റഡിയില്‍ വാങ്ങിയിരുന്ന രാഗേഷിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു..ഒറ്റപ്പാലം സിഐ പി. അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: