പാലക്കാട്: സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതും 2010 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതും, കുടിശ്ശികയായതുമായ വായ്പകളില്‍ 2015 മാര്‍ച്ച് 31ന് ശേഷം 2015 ജൂണ്‍ 30 വരെ വായ്പാകടം അവസാനിപ്പിച്ച വകയില്‍ അവസാന ഗഡുവായി 2.56 കോടി അനുവദിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.കെ.ബാബു അറിയിച്ചു.
2015 ജൂലൈ ഒന്ന് മുതല്‍ 2015 ഓഗസ്റ്റ് 31 വരെ വായ്പാകടം അവസാനിപ്പിച്ച വകയില്‍ 1.49 കോടിയും അനുവദിച്ചു. 2015 മാര്‍ച്ച് 31ന് ശേഷം 2015 ജൂണ്‍ 30 വരെ അടച്ചുതീര്‍ത്ത വായ്പയ്ക്ക് നല്കിയ കടാശ്വാസ പട്ടികയില്‍ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തതിനാല്‍ അന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വായ്പക്കാരുടെ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് ആനുകൂല്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നല്കിയ അധിക ക്ലെയിം പട്ടിക പ്രകാരമുള്ള 35.51 ലക്ഷം രൂപയും അനുവദിച്ചു. ഇത്തരത്തില്‍ ആകെ 4.40 കോടി രൂപ ജില്ലയിലെ 106 സഹകരണ സംഘങ്ങള്‍/ബാങ്കുകളിലെ 4864 വായ്പക്കാര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്ക്, ആനുകൂല്യത്തിന് അര്‍ഹമായ സംഘങ്ങളുടെ അക്കൗണ്ടിലേക്ക് തുക വരവ് വെയ്ക്കും.
ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും സഹകരണ സംഘങ്ങളുടെ/ബാങ്കുകളുടെ ഹെഡ് ഓഫീസിലെയും ബ്രാഞ്ചുകളിലെയും നോട്ടീസ് ബോര്‍ഡില്‍ അംഗങ്ങളുടെ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: