ആലത്തൂര്‍: അംബേദ്കര്‍ കോളനി പദ്ധതിയില്‍ തരൂര്‍ മണ്ഡലത്തിലെ അയ്യങ്കുളം, കല്ലേക്കാട്, കുതിരപ്പറമ്പ് കോളനികളെ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായുള്ള വികസനസമിതി യോഗം മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പൂര്‍ത്തീകരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
40 പട്ടികജാതി വീടുകളുള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് അംബേദ്കര്‍ കോളനിയായി ഉയര്‍ത്തുന്നത്. സംസ്ഥാനതലത്തില്‍ 280 കോളനികളാണ് ആദ്യഘട്ടത്തില്‍ അംബേദ്കര്‍ കോളനികളാക്കുക. റോഡ്, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജനം, അടുക്കള തോട്ടം, സ്വയം തൊഴില്‍ പദ്ധതി, അഴുക്കുചാല്‍, തെരുവ് വിളക്കുകള്‍, ഭവന പുനരുദ്ധാരണം, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
എംഎല്‍എ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തില്‍ ഓരോ കോളനിയുടേയും അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടെത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും.
തുടര്‍ന്ന് നിര്‍മാണത്തിന് ആവശ്യമായുള്ള മതിപ്പ് തുക തയാറാക്കും. കോളനികളില്‍ താമസിക്കുന്ന ഇതര വിഭാഗക്കാര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത അധ്യക്ഷതവഹിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേര്‍ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: