പേരാമ്പ്ര: നൂറുകണക്കിന് രോഗികള്‍ ദിവസം തോറും ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന. വൈദ്യുതി വിതരണത്തില്‍ സ്ഥിരമായി തടസം നേരിടുന്ന ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കാന്‍ വേണ്ട യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച മോര്‍ച്ചറി സംവിധാനത്തിന്റെ പണി ഇന്നും പാതിവഴിയിലാണ്. ആശുപത്രി പരിസരത്ത്. മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലബോറട്ടറി സംവിധാനം താറുമാറായതു കാരണം രോഗികള്‍ ദുരിതത്തിലാണ്. ടെസ്റ്റ് കഴിഞ്ഞ റിസള്‍ട്ടിനായി വൈകുന്നേരം വരെ കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്.
ആശുപത്രിയുടെ അടിസ്ഥാന വികസനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിഷേധാത്മകനിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി കല്ലോട് മേഖലാ കമ്മിറ്റി യോഗം അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ബബി ലേഷ് അദ്ധ്യക്ഷത വഹിച്ചു, സി.കെ. ഷാജു, കെ. വല്‍സരാജ്, പി. ബിജു കൃഷ്ണന്, സി. കെ. ലിലീഷ്, കെ.എസ്. സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: