കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
രാവിലെ കാവ്യാ മാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെയും അന്വേഷണ സംഘം പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം. അപ്പുണ്ണി നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കിയെന്നാണ് സൂചന.
അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: