കല്‍പ്പറ്റ: തിരുവനന്തപുരം സ്വദേശിയായ ഡോ.അരുള്‍ ആര്‍ബി കൃഷ്ണയെ ജില്ലാപോലീസ് മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ തിരുവനന്തപുരം സിറ്റി പോലീസ് ഡ.കമ്മീഷണറാണ് ഇദ്ദേഹം. കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്സും,തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ബയോകെമിസ്ട്രിയില്‍ എം.ഡിയും,ഡയബറ്റോളജിയല് പി.ജി ഡിപ്ലോമയും നേടിയ അരുള്‍ ഡോക്ടറായി സേവനമനുഷ്ടിച്ച ശേഷമാണ് സിവില്‍ സര്‍വ്വീസിലെത്തിയത്. 2012ലെ സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 125ാംറാങ്കും സംസ്ഥാനതലത്തില്‍ എട്ടാംറാങ്കുമായിരുന്നു. സിറ്റിപോലീസില് എസ്ഐ ആയിരുന്ന ജി.ബി.ബാലകൃഷ്ണന്റെയും ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ച ശ്രീരഞ്ജിനിയുടെയും മകനാണ്. ഭാര്യ:ഡോ.ദേവി, മകന്:ഭരത് ഡി കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: