കല്‍പ്പറ്റ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോട്ടറി ഏജന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജനറല്‍സെക്രട്ടറി സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ടി തുക മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക, ബോണസ് 15000 രൂപയാക്കുക, സമ്മാനഘടനയില്‍ മാറ്റം വരുത്തുക, ലോട്ടറി തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അന്യസംസ്ഥാന ലോട്ടറി മാഫിയകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നത്.
ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്, പി.ആര്.സുരേഷ്, കെ.ഹരിദാസന്, എന്‍.വി.ജയചന്ദ്രന്, ഒ.പി.ശശിധരന്, പി.വാസു, എം.മോഹനന്, കണ്ണന് മേപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: