പുല്‍പ്പള്ളി : അര്‍ഹതയുണ്ടായിട്ടും സംസ്ഥാന ഗവണ്മെന്റിന്റെ പിടിപ്പുകേടുകൊണ്ട് റേഷന്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടി വിഎച്ച്പി പ്രക്ഷോഭം ആരംഭിക്കും. അര്‍ഹതയുള്ള ആളുകള്‍ പുറത്തുനില്‍ക്കുമ്പോഴാണ് അനര്‍ഹര്‍ ഭക്ഷ്യധാന്യംകൈപ്പറ്റുന്നത്. മാസങ്ങള്‍ക്കുശേഷം പരിഹാരം ഉണ്ടാക്കാമെന്ന നിഷേധ നിലപാടാണ് സപ്ലൈഓഫീസ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രചാരണ നടപടികള്‍ ആരംഭിക്കാനും അനര്‍ഹര്‍ക്കെതിരെ പരാതികള്‍ നല്‍കാനും യോഗം തീരുമാനിച്ചു. കേരളത്തിലെ ഹിന്ദു സംഘടനകള്‍ക്കെതിരേ സംസഥാന സര്‍ക്കാരും ചില സംഘടനകളും നടത്തുന്ന ആക്രമണങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
സുനീഷ് പാക്കം അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.അശോകന്. ടി.പി.ശിബി, കെ.എസ്.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: