മാനന്തവാടി : ട്രൈബല്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തുന്ന വനവാസി രോഗികള്‍ക്ക് ദുരിതം. ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയ നിരവധിയായ രോഗികള്‍ പ്രമോട്ടര്‍മാരുടെ സേവനം ലഭിക്കാത്തതനാല് ദുരിതത്തിലായി. എന്നാല്‍ നിയമനം നടത്തിയതായും ചാര്‍ജ് എടുക്കേണ്ട കാലതാമസം മാത്രമാണ് തടസമെന്ന് പട്ടികവര്‍ഗ്ഗ വകുപ്പ് അധികൃതര്‍ പറയുന്നത്.
ആദിവാസി പ്രമോട്ടര്‍മാരുടെ കലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജൂലൈ ഇരുപത്തി ഒന്‍പതിന് നിലവിലെ പ്രമോട്ടര്‍മാരെല്ലാം പിരിഞ്ഞു പോയിരുന്നു. ഇത്തരത്തില്‍ ജില്ലയില്‍ മുന്നൂറ്റി അന്‍പത് പ്രമോട്ടര്‍മാര്‍ പിരിഞ്ഞു പോവുകയും ഉണ്ടായി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഞ്ച് ആദിവാസി പ്രമോട്ടര്‍മാരാണ് നിലവിലുണ്ടായിരുന്നത്.ആശുപത്രിയിലെത്തുന്ന ആദിവാസികളായ രോഗികള്‍ക്ക് വേണ്ട സഹായം ഉറപ്പ് വരുത്തുക എന്നതാണ് പ്രേമോട്ടര്മാരുടെ ജോലി, ഇരുപത്തി ഒന്‍പതിന് പ്രമോട്ടര്‍മാര്‍ പിരിഞ്ഞു പോയപ്പോള്‍ മുപ്പതിന് പുതിയ പ്രമോട്ടര്‍മാരെ നിയമിച്ചെങ്കിലും നിയമിച്ചവര്‍ ചാര്‍ജ്ജ് എടുക്കാന്‍ വൈകിയത് ജില്ലാ ആശുപത്രിയിലെത്തിയ ആദിവാസി രോഗികള്‍ക്ക് ദുരിതവുമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: