പാലക്കാട് : ലോട്ടറിമേഖലയിലെ തൊഴിലാളികളെയും ഏജന്റ്മാരെയും ചൂഷണം ചെയ്യുന്ന സര്‍ക്കാരിന്റെ നയം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്സ് സംഘം നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്തുകൊണ്ട് സെക്രട്ടറി വി.മാധവന് ആവശ്യപ്പെട്ടു.
സംസ്ഥാന ഭാഗ്യക്കുറി 50വര്‍ഷം തികയുമ്പോള്‍ പോലും മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുവാന്‍ ഈ സര്‍ക്കാരിനും മുന്‍ സര്‍ക്കാരുകള്‍ക്കും സാധിച്ചിട്ടില്ല.
സര്‍ക്കാര്‍ അനിയന്ത്രിതമായി പ്രന്റ് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തുക, ടിക്കറ്റുകള്‍ നിയന്ത്രിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുക, ടിക്കറ്റുകളുടെ ഒന്നാം സമ്മാനതുക ഏകീകരിക്കുക, ഇപ്പോള്‍ നല്കുന്ന പഴയകാലത്തെ സമ്മാനഘടനമാറ്റി 5000 മുതല്‍ 100 രൂപവരെയുള്ള സമ്മാനങ്ങളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ സമാന്തര ലോട്ടറികളും, വ്യാജലോട്ടറികളും നിര്‍മ്മിച്ച് കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരികണം.
യൂണിയന് പ്രസിഡന്റ് എസ്.അമര്‍നാഥ്, ജനറല്‍ സെക്രട്ടറി കെ.ആര്.രാജേന്ദ്രന്, ജോ.സെക്ര രാധാകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: