തൃശൂര്‍: പാവറട്ടി പോലീസ് സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ട വിനായകന്റെ മരണം പട്ടികവിഭാഗക്കാരോടുള്ള ഭരണകൂട ഭീകരതയാണ് വെളിവാകുന്നതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അഭിപ്രായപ്പെട്ടു. പട്ടികമോര്‍ച്ച ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പോലീസ് സേനയില്‍ ഉണ്ടായ പ്രാകൃത നടപടി പൗരാവകാശലംഘനമാണെന്നും ദളിതുകള്‍ക്ക് കേരളത്തില്‍ നീതിലഭിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സര്‍ജുതൊയക്കാവ്, സജീവ് പള്ളത്ത്, ശശി മരുതയൂര്‍, ബിനീഷ് കുറ്റൂര്‍, രാജന്‍ പുഞ്ചായിക്കല്‍, ചന്ദ്രന്‍ ഇരിങ്ങാലക്കുട തുടങ്ങിയവര്‍ പ്രസംഗിച്ചു.
















