തിരുവല്ല: എംസി റോഡില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത പലയിടങ്ങളിലും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.വളവുകള്‍ക്ക് വേണ്ടത്ര ചരിവ് ഇല്ലാത്തതും വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടാന്‍ കാരണമാകുന്നു.നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും എടുത്തകുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് സ്ഥിരം കാഴ്ചയാണ്. ചെളി നിറഞ്ഞ പ്രദേശത്ത് കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നാട്ടുകാര്‍ കത്ത് നല്‍കിയിരുന്നു.എന്നാല്‍ വിഷയത്തില്‍ നടപടി എടുക്കാന്‍ കെഎസ്ടിപിക്ക് സാധിച്ചില്ല.ഈ പ്രദേശത്ത് ദിവസങ്ങളായി ഇരുചക്ര വാഹന യാത്രികരടക്കം അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്
ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴവരെ നടക്കുന്ന കെഎസ്ടിപിയുടെ രണ്ടാഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മരാമത്ത് പണികള്‍ നിലവില്‍ നടക്കുന്നത്.പ്രദേശത്തെ സൗകര്യകുറവും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമായത്. റോഡ് പൊളിക്കുന്ന മണ്ണ് സമീപത്ത് കെട്ടികിടക്കുന്ന അവസ്ഥയിലാണ്.ഇതിനാല്‍ ഗതാഗത കുരുക്കും പൊടിശല്യവും രൂക്ഷമായി തുടരുകയാണ്.ഇതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: