മലയാള സിനിമ പണ്ട് മദ്രാസില്‍ ആയിരുന്ന കാലത്ത് പല സിനിമാക്കാര്‍ക്കും അവിടെ വീടുണ്ടായിരുന്നു. ചില വന്കിടക്കാര്ക്കാകട്ടെ ഒന്നിലധികം വീടുകളും ഉണ്ടായിരുന്നു. പിന്നീട് മലയാള സിനിമ കേരളത്തിലേക്കു പറിച്ചു നട്ടപ്പോള്‍ ഇവിടേയും വലിയ വീടുകളും മറ്റും സിനിമാക്കാര്ക്കുണ്ടായി. ചിലര്‍ പലതിലും പണം നിക്ഷേപിച്ചു. വ്യവസായങ്ങളുടേയും സ്ഥാപനങ്ങളുടേയും ഉടമകളായി. കൊച്ചി വളരാന്‍ തുടങ്ങിയപ്പോള്‍ സിനിമാക്കാരുടെ കണ്ണ് കൊച്ചിയിലേക്കു പറന്നു. കൊച്ചിയില്‍ വീടോ ഫ്ളാറ്റോ ഇല്ലെങ്കില്‍ സിനിമാക്കാര്‍ക്കു ഗമ ഇല്ലെന്നുവരെ വന്നു. അങ്ങനെ പല സിനിമാക്കും കൊച്ചിക്കാരായി,ഒപ്പം വന്‍കിടക്കാരുമായും സിനിമാക്കാര് പരസ്പ്പരമായും ബിസിനസുകളും തുടങ്ങി.
സിനിമാക്കാരോടുള്ള ആരാധനയിലും അതിന്മേലുള്ള അന്ധതയിലും പൊതുജനവും അധികൃതരും ഇത്തരക്കാരുടെ വളര്‍ച്ചയോ അതിനു പിന്നിലുള്ള കാരണങ്ങളോ അന്വേഷിച്ചില്ല.അതിന്റെ മറവില്‍ തങ്ങള്‍ എല്ലാത്തിനും അതീതരാണെന്നുള്ള പൊങ്ങച്ചത്തിലും അഹങ്കാരത്തിലും ചിലരങ്ങനെ ആകാശം മുട്ടെ വളര്‍ന്നുകൊണ്ടിരുന്നു.
കാലം മാറിയപ്പോള്‍ അത്തരക്കാര്‍ കൊച്ചിയും കേരളവും കടന്നും കടലുകടന്നും ദുബായ് വരെ വളരുകയായിരുന്നു.. ദുബായിയിലെ ഏറ്റവും മുന്തിയ സ്ഥലത്ത് ബംഗ്ളാവുകള്‍ വ്യവസായം,വ്യാപാരസ്ഥാപനങ്ങള്‍,അറബികളായിപ്പോലും പുത്തന്‍ കച്ചവടങ്ങള്‍.ഇതിന്റെ സാമ്പത്തിക സ്രോതസൊന്നും ആരും ശ്രദ്ധിച്ചില്ല.പലര്‍ക്കും യഥാര്‍ഥ വരുമാനത്തെക്കാള്‍ പത്തും നൂറും ഇരട്ടി ഉണ്ടെന്നാണ് രഹസ്യമായും പരസ്യമായുമൊക്കെ കേള്‍ക്കുന്നത്.
ഒരു ദിലീപ് അകത്തായപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടന്സിനെക്കുറിച്ചൊക്കെ ആള്ക്കാര് ചിന്തിച്ചു തുടങ്ങിയത്. പാവപ്പെട്ടവന് പത്തുപൈസ സമ്പാദിച്ചാല്‍ എന്തൊക്കെ പുകിലാ…അങ്ങനെയാണെങ്കില്‍ അതിരില്ലാതെ വളരുന്ന ഇത്തരം സിനിമാക്കാരെ വെറുതെ വിടാന്‍ പറ്റുമോ എന്നാണ് പൊതുജനം ചോദിക്കുന്നത്. ശരിയാണ് ഇനി ആരൊക്കെ ചോദ്യംചെയ്യപ്പെടാനിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: