മണ്ണാര്‍ക്കാട്: പൊതുജനാരോഗ്യ പരിപാടികള്‍ക്കും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിരന്തര പ്രചരണം നടത്തുന്ന പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതെന്ന് കണ്ടെത്തി.
കുന്തിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ലൈഫ് ആശുപത്രിയിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അബ്ദുറശീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്, എം അബൂബക്കര്‍, കെ സുരേഷ്, സുജിന, ഗോപാലകൃഷ്ണന് എന്നിവര്‍ നടത്തിയ പരിശോധനയില്‍ കൂടി വെള്ളം ടാങ്കില്‍ വര്‍ഷങ്ങളായി വൃത്തി ആക്കാത്തതിനെ തുടര്‍ന്ന് പായലുകള്‍ വളര്‍ന്നതും അഴുകിയും ദുര്‍ഗന്ധം വമിക്കുന്നതുമായി കണ്ടെത്തി നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: