വടക്കാഞ്ചേരി : കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ നാമധേയത്തില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് വടക്കാഞ്ചേരിയില്‍പ്രവര്‍ത്തിച്ചിരുന്ന കഥകളി ക്ലബ്ബ് പുനര്‍ജനിക്കുന്നു. വടക്കാഞ്ചേരി കഥകളി ക്ലബ്ബ് എന്ന പേരിലാണ് പുനസംഘടന. ആദ്യ കളി അഞ്ചിന് നടക്കും.
മാലതി മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥമാണ് അരങ്ങിലെത്തുക. വൈകീട്ട് 6.30ന് ജയശ്രീ ഹാളില്‍ വെച്ചാണ് കഥകളി അരങ്ങേറ്റം. കലാമണ്ഡലം ഗോപി കര്‍ണ്ണനായി അരങ്ങിലെത്തും.
കലാമണ്ഡലം കലാകാരന്മാരായ കൃഷ്ണകുമാര്‍ ദുര്യോധനന്‍, വിപിന്‍ ഭാനുമതി, ഹരി.ആര്‍.നായര്‍ ദുശാസനന്‍, രാജശേഖരന്‍ കുന്തി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി , കലാമണ്ഡലം വിനോദ് എന്നിവര്‍ പാട്ടിനും, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ ചെണ്ട, കലാമണ്ഡലം പ്രകാശന്‍, മദ്ദളം, കലാമണ്ഡലം സതീശന്‍, കലാമണ്ഡലം സുധീഷ് ചുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.
മന്ത്രി എ.സി. മൊയ്തീന്‍ കളിവിളക്ക് തെളിയിക്കും. സി..വേണുഗോപാല്‍, (പ്രസിഡന്റ്) എ.കെ. സതീഷ്‌കുമാര്‍ (സെക്രട്ടറി) മുരളി മേനോന്‍ ( ട്രഷറര്‍)എന്നിവരാണ് പുതിയ കഥകളി ക്ലബ്ബിന്റെ ഭാരവാഹികള്‍.
















