ചാവക്കട്: ഇന്ദിരാ ആവാസ് യോജന പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താവിന് അര്‍ഹമായ സഹായധനം നല്‍കുന്നതില്‍ മന:പ്പൂര്‍വ്വമായി വീഴ്ച വരുത്തിയ ചാവക്കാട് ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥന്‍ ആമ്പ്‌റോസ് മൈക്കിളിനെ സസ്‌പെന്റ് ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് അറിയിച്ചു.
പുന്നയൂര്‍ പഞ്ചായത്തിലെ തൈപ്പറമ്പില്‍ വീട്ടിലെ ആമിനുമ്മ നല്‍കിയ പരാതിയിന്മേലായിരുന്നു തീരുമാനം.
ഐ.എ.വൈ.പദ്ധതി പ്രകാരം ഇവര്‍ക്കു ലഭിച്ച അനുവാദ പ്രകാരം വീടു പണി പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം കിട്ടാതായ ഇവര്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനും, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, ഡിവിഷന്‍ മെമ്പറും, പ്രൊജക്ട്ഡയറക്ടറും, ബി.ഡി.ഒ.യുംകൂടി നടത്തിയ അന്വേഷണത്തില്‍ ഫണ്ട് കൈമാറാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഫയലില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളെഴുതി വെക്കാതെ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോവുകയായിരുന്നുവെന്ന് വ്യക്തമായി ഇതോടൊപ്പമുള്ള ബാക്കി ഫയലുകളിലെല്ലാം ഇയാള്‍ കൃത്യമായ തീരുമാനം എഴുതി വെച്ചിരുന്നുവത്രെ.
ഈ ഫയലിനെ മാത്രം അവഗണിച്ച് തീരുമാനങ്ങള്‍ രേഖപ്പെടുത്താതെ അവധിയില്‍ പോവുകയും, മനപ്പൂര്‍വ്വം അവധി നീട്ടികൊണ്ടിരിക്കുകയും ചെയ്തു.
















