കല്‍പ്പറ്റ: ബാണാസുരഡാമിലെ വെള്ളം ജില്ലയിലെകൃഷിക്ക് ഉപയോഗപ്രദമാക്കുന്ന തരത്തില്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കണമെന്ന് പുരോഗമന കാര്‍ഷിക സമിതി കല്‍പ്പറ്റ നിയോജക മണ്ഡലം കണ്വെന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ലയില്‍ മഴലഭ്യത കുറവായസാഹചര്യത്തില് തുരങ്കംവഴി കക്കയം ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തണം. വന്യമൃഗ ശല്യം തടയുന്നതിന് നടപടി സ്വീകരിക്കുക. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റിലേക്ക് ബഹുജന കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
കല്‍പ്പറ്റ എംജിറ്റി ഹാളില്‍ നടന്നകണ്വെന്ഷന് ഡോ:പി. ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് മങ്കുത്തേല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: