മാനന്തവാടി : കല്ലോടി-പതിരിച്ചാല്‍ റോഡ് ടാറിംഗില്‍ അ ഴിമതി നടന്നതായി ആരോപ ണം. റോഡിലെ കുഴിയടക്കാ ന് പാച്ച്വര്‍ക്ക് നടത്തി, പ്രവൃത്തികഴിഞ്ഞ് ഒരുമാസത്തിനകം ടാറിംഗ് തകര്‍ന്നു. ജില്ലാപഞ്ചായത്തിന്റെ പത്ത്ലക്ഷവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും മുടക്കി ഒരു മാസം മുന്‍പ് ചെയ്ത ടാറിംഗ് ആണ് പൊട്ടിപൊളിഞ്ഞത്, നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്നും ആരോപണമുണ്ട്.
ടാറിംഗ് നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞത് കൊണ്ട് പൊട്ടിപൊളിഞ്ഞ് കിടക്കുകയായിരുന്നു. എടവക-കല്ലോടി-പാതിരിച്ചാല്‍ റോഡ് കാല്‍നടയാത്ര പോലും ദുഷ്കരമായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ചിലവഴിച്ചാണ് അറ്റകുറ്റപണികള്‍ നടത്തിയത് ഒരു മാസം മുന്‍പ്പാണ് ടാറിംഗ് നടത്തിയതും സംഗതി നല്ലതിനാണെങ്കിലും കൂനില്‍മേല്‍കുരു എന്നുപറഞ്ഞത് പോലെയാണ് പ്രദേശത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: