ഇരിങ്ങാലക്കുട: സംഗമപുരിയില്‍ നാലമ്പല ദര്‍ശനത്തിന് ഇന്നലെ വന്‍ ഭക്തജനത്തിരക്ക്. ഹര്‍ത്താലില്‍ നാലമ്പല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ക്ഷേത്രത്തിനകത്ത് തീര്‍ത്ഥാടകര്‍ക്കായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 5000 പേര്‍ക്ക് 20 വരികളിലായി നില്‍ക്കുവാനുള്ള പന്തല്‍ ഉണ്ടെങ്കിലും ക്ഷേത്രത്തിനു പുറത്തേക്ക് വലിയ വരികള്‍ ഉണ്ടായിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സമീപറോഡുകളില്‍ വാഹനങ്ങളുടെ വന്‍ നിരതന്നെ അനുഭവപ്പെട്ടത്.തിരക്ക് രാത്രിവരെ നീണ്ടു.
















