ഗുരുവായൂര്‍: മൂന്ന് രാജ്യങ്ങളിലായി 16000-കിലോമീറ്റര്‍ താണ്ടിയുള്ള സംസാരശേഷിയില്ലാത്ത യുവാവിന്റെ ബൈക്ക് യാത്ര തുടങ്ങി. ഒരുമാസം നീളുന്ന യാത്രക്കാണ് ഗുരുവായൂരിനടുത്ത് പിള്ളക്കാട് സ്വദേശി പുതുവാടത്തിയില്‍ ഷിനാന്‍ ഞായറാഴ്‌ച്ച ആരംഭംകുറിച്ചത്. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളി ലൂടേയാണ് യാത്ര കടന്നുപോകുക. ബാംഗുളൂരു, ഗോവ, മുംബൈ, ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍, ഉത്തര്‍ഖണ്‍ഡ് എന്നിവിടങ്ങളീലൂടെ സഞ്ചരിച്ച് നേപ്പാളിലേക്കും,അവിടെനിന്ന് സിക്കിമിലൂടെ ഇന്ത്യയിലെത്തി ഭൂട്ടാനിലേക്കും യാത്ര തുടരും. ബംഗാള്‍, തെലുങ്കാന വഴി തമിഴ്‌നാട്ടിലെത്തി കന്യാകുമാരിയി ലെത്തും. ഷിനാന്‍രേതുപോലെ ഭിന്നശേഷിക്കാരനായ സുഹൃത്ത് മുംബൈയിലെത്തുമ്പോള്‍, യാത്രയില്‍ പങ്കുചേരും. ബുള്ളറ്റിലാണ് യാത്ര. നേരത്തെ ഗോവവരെ ഷിനാന്‍ ബുള്ളറ്റില്‍ പോയിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടപ്പടിയില്‍ നിന്നുമാണ് ഷിനാന്‍ യാത്ര ആരംഭിച്ചത്.
















