വടക്കാഞ്ചേരി: വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടെയും, ഭരതന്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന ഭരതന്‍ സ്മൃതി സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. ഭരതനും പ്രദേശത്തെ അര്‍ഹരായ മറ്റു കലാകാരന്മാര്‍ക്കും വേണ്ടി സാംസ്‌കാരിക സമുച്ചയം വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കണമെന്ന് സാംസ്‌കാരിക വകുപ്പിനോടും, മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. നടന്‍ ജയരാജ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി.കേരളവര്‍മ്മ വായനശാല പ്രസിഡന്റ് വി.മുരളി, നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍, കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍,നടന്‍ വേണു മച്ചാട് എന്നിവര്‍ പങ്കെടുത്തു.
















